Connect with us

kerala

വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വി. ശിവന്‍കുട്ടി

അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത് മന്ത്രി വ്യക്തമാക്കി.

Published

on

പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയിട്ടില്ല.

ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണ് മന്ത്രി പറഞ്ഞു.

നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത് മന്ത്രി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുഞ്ഞിന് ചികിത്സാസഹായം ചോദിച്ചെത്തിയ യുവതിയെ പരിഹസിച്ച് സുരേഷ് ഗോപി

കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന്‍ അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്.

Published

on

അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ യുവതിയെ നടനും, ബി.ജെ.പി നേതാവുമായ സുരേഷ്‌ ഗോപി പരിഹസിച്ചതായി പരാതി. ചികിത്സക്കായി സമീപിച്ചപ്പോള്‍ കളിയാക്കുന്ന തരത്തില്‍, ഗോവിന്ദന്‍ മാസ്റ്ററെ പോയിക്കാണൂ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി.

കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന്‍ അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്. എന്നാല്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയിക്കാണൂ എന്ന മറുപടി കേട്ട സിന്ധു ക്ഷേത്രനടയിലുള്ളവരോട് ഗോവിന്ദന്‍ മാസ്റ്റര്‍ ആരാണെന്ന് ചോദിച്ചിരുന്നു.

എന്നാല്‍ സുരേഷ് ഗോപി കളിയാക്കിയതായിരുന്നു എന്നറിഞ്ഞ സിന്ധു ക്ഷേത്രനടയിലിരുന്ന് കരയുകയും ചുറ്റുമുണ്ടായിരുന്നവര്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശിനിയായ സിന്ധു, കോടീശ്വരന്‍ പരിപാടിയിലൂടെയാണ് സുരേഷ് ഗോപിയുടെ ചാരിറ്റിയെക്കുറിച്ചറിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയെക്കണ്ട സിന്ധു, കുഞ്ഞിനെയുമെടുത്തുകൊണ്ട് സുരേഷ് ഗോപിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന് ഒരുമാസം മരുന്നിന് മാത്രം 50,000 രൂപ ചെലവുണ്ട്.

Continue Reading

kerala

സിദ്ധാര്‍ത്ഥിന്റെ മരണം: മുഖ്യമന്ത്രി പ്രതികള്‍ക്കൊപ്പമെന്ന് എം.എം ഹസന്‍

പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടത്തി എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ രക്ഷിതാക്കളെ നേരിട്ടെത്തി ആശ്വസിപ്പിക്കാനോ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയിലൂടെ അദ്ദേഹം കൊലയാളികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളീയ സമൂഹത്തിന് നല്‍കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.

എസ്.എഫ്.ഐക്കാര്‍ നടത്തിയ ക്രൂരമായ കൊലപാതകത്തെ തള്ളിപ്പറയാതെ പിണറായി വിജയന്‍ കുറ്റകരമായ നിശബ്ദത തുടരുകയാണ്. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നതിന് പകരം വിദ്യാഭ്യാസ മന്ത്രിയെ പ്രതിനിധിയായി അയച്ചത് ശരിയായില്ല. സിദ്ധാര്‍ത്ഥിന്റെ കൊലപാതികളോടുള്ള മുഖ്യമന്ത്രിയുടെ കൂറാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വെറ്റിറിനറി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിന് കൂട്ടുനിന്നവരാണ് ക്യാമ്പസിലെ ഡീനും കായിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.

പ്രതികളോടുള്ള പൊലീസിന്റെ സമീപനവും സൗഹൃദപരമാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കേണ്ടതിനു പകരം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുക മാത്രമാണ് ചെയ്തത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികള്‍ എസ്.എഫ്.ഐ ആണെന്നും ക്രൂരമായി മര്‍ദ്ദിച്ച ശേഷം കെട്ടി തൂക്കിയതാണെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Continue Reading

india

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

Published

on

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര്‍ക്ക് നല്‍കും.

Continue Reading

Trending