പ്രവാചകനിന്ദ വിഷയത്തില്‍ നൂപൂര്‍ ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നൂപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പാര്‍ട്ടി വാക്താവ് എന്നുള്ളത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല എന്ന് പറഞ്ഞ കോടതി ഇവരുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി.

ഉദയ്പൂര്‍ കൊലപാതകം നടന്നത് പോലും ഇവരുടെ പ്രസ്താവന കാരണമാണെന്നും കോടതി പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

തനിക്കെതിരായ കേസുകളില്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും തനിക്ക് ജീവനു ഭീഷണി ഉണ്ടെന്നും കാട്ടി നൂപൂര്‍ ശര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.