News
പേസ് ഹീറോ ബുംറ നയിക്കും, എജ്ബാസ്റ്റണ്‍ ടെസ്റ്റ് ഇന്ന് മുതല്‍
രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും.
എജ്ബാസ്റ്റണ്‍: രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലും സ്ഥിരം നായകന് രോഹിത് ശര്‍മ രോഗ മുക്തനല്ലെന്ന് വ്യക്തമായതോടെയാണ് ഏക ടെസ്റ്റിനുളള സംഘത്തെ നയിക്കാന്‍ ബുംറക്ക് അവസരമൊരുങ്ങിയിരിക്കുന്നത്. കപില്‍ദേവിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ നയിക്കാന്‍ അവസരം ലഭിക്കുന്ന ഫാസ്റ്റ് ബൗളര്‍ എന്ന ഖ്യാതി കൈവരുന്ന ബുംറക്ക് പക്ഷേ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമാവില്ല.
മറുഭാഗത്ത് ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് കരുത്തരാണ്. ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ വമ്പന്‍ വിജയം നേടി പരമ്പര തൂത്തുവാരിയവര്‍. സ്വന്തം വേദിയില്‍ കളിക്കുന്നവര്‍ ബാറ്റിംഗിലും ബൗളിംഗിലും ശക്തരാണ്. മുന്‍ നായകന് ജോ റൂട്ട് മികവിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെയുളളവരും ഇന്ത്യന്‍ ബൗളിംഗിനെ നേരിട്ട് പരിചയമുള്ളവര്‍. പരമ്പരയില്‍ ഇന്ത്യക്കാഡ് ലീഡ്. പക്ഷേ ഈ മല്‍സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ ഒപ്പമെത്താം.
1987ന് ശേഷം
എജ്ബാസ്റ്റണ്‍: 1987 ലായിരുന്നു അത്. ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വര്‍ഷത്തില്‍ ടീമിന്റെ നായകന് കപില്‍ദേവ് നിഖഞ്ജ്. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരം നവംബറിലായിരുന്നു. ആ പരമ്പരക്ക് ശേഷം കപില്‍ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെ ടീമിനെ നയിച്ചവരെല്ലാം ബാറ്റര്‍മാരായിരുന്നു. കൃഷ്ണമാചാരി ശ്രീകാന്തും മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും സച്ചിന് ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമെല്ലാം ബാറ്റര്‍മാരായിരുന്നു. ഇടക്കൊന്ന് അനിംല്‍ കുംബ്ലെക്ക് അവസരം കിട്ടി. അദ്ദേഹം സ്പിന്നറായിരുന്നു. ഇപ്പോള്‍ ആദ്യമായി കപില്‍ദേവിന് പകരം പേസര്‍ നായകനായി ബുംറ വരുന്നു.
മോര്ഗന് പകരം ബട്ലര്
കഴിഞ്ഞ ദിവസം രാജി നല്കിയ ഇംഗ്ലീഷ് ഏകദിന, ടി-20 ടീമിന്റെ നായകന് ഇയാന്‍ മോര്ഗന് പകരം ആ ചുമതല ജോസ് ബട്ലര്ക്ക്. ഇന്ത്യക്കെതിരായ ഏകദിന, ടി-20 പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുക ബട്ലര്ക്ക് കീഴിലാവും.
രോഹിതിന് പകരം മായങ്ക്
രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ സംഘത്തിലെ രണ്ടാം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ കളിക്കും. അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നലെ കോച്ച്് രാഹുല്‍ ദ്രാവിഡ് ഇത് സംബന്ധിച്ച് സൂചന നല്കി. ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് വരുമ്പോള്‍ മൂന്നാം നമ്പറില്‍ പതിവ് പോലെ ചേതേശ്വര്‍ പുജാര. വിരാത് കോലി അടുത്ത നമ്പറില്‍ കളിക്കും. അഞ്ചാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ക്കാണ് സാധ്യതയെങ്കില്‍ ആറില്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തും ഏഴില്‍ ഓള്‍റൗണ്ടര്‍ രവീന്ദു ജഡേജക്കുമായിരിക്കും അവസരമെന്നാണ് സൂചന. ബൗളര്‍മാരില്‍ നായകന് ബുംറക്കൊപ്പം മുഹമ്മദ് ഷമി പുതിയ പന്ത് പങ്കിടും. മൂന്നാം സീമര്‍ മുഹമ്മദ് സിറാജാവാനാണ് സാധ്യത. വേഗതയാണ് സിറാജിന്റെ കരുത്ത്. അശ്വിനുമാവുമ്പോള്‍ ലൈനപ്പ് പൂര്‍ണം. മല്‍സരം വൈകീട്ട് 3-30 മുതല്‍. സോണി ചാനലുകളില്‍.
entertainment
‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന് വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന് എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍ ദിവാകരന്,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര് ഒ-എ എസ് ദിനേശ്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

