തിരുവനന്തപുരം: സത്യസന്ധവും നീതിപൂര്‍വവും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യുന്നവരെ പീഡിപ്പിക്കരുതെന്നാണ് സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നതെന്ന് ടി.പി സെന്‍കുമാര്‍. തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നുമില്ല. രാജ്യത്ത് എല്ലായിടത്തും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും മാറ്റുന്നതിലും തന്റെ കേസിലെ വിധി വഴിത്തിരിവായി മാറും. എന്ത് സമ്മര്‍ദം ഉണ്ടായാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നീതി ലഭിക്കുമെന്നതിന് തെളിവാണിത്. കോടതി ഉത്തരവ് കിട്ടിയിട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.