Connect with us

india

പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതിയില്ല; വൻ പ്രതിഷേധത്തിന് എഎപി

എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Published

on

മദ്യനയ അഴിമതി ആരോപണ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതി വളയല്‍ സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഇന്നു രാവിലെ 10 മണിക്ക് ഒത്തുചേരാന്‍ പ്രവര്‍ത്തകര്‍ക്ക് എഎപി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.

india

മധ്യപ്രദേശിലെ കമൽ മൗലാ മസ്ജിദിൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദു നേതാവ്

എതിർത്ത് മുസ്‌ലിം വിഭാഗം

Published

on

മധ്യപ്രദേശിലെ ദറിലെ ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദു നേതാവ് രംഗത്ത്. എന്നാല്‍ അവ സമീപ പ്രദേശത്തുള്ള കുടിലില്‍ നിന്ന് കൊണ്ടുവെച്ചതാണെന്നും ഭോജ്ശാലയില്‍ നിന്ന് കിട്ടിയതല്ലെന്നും മുസ്ലിം വിഭാഗം പ്രതികരിച്ചു.സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനോട് മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

സര്‍വേയുടെ തൊണ്ണൂറ്റി മൂന്നാം ദിവസമാണ് വിഗ്രഹങ്ങള്‍ കിട്ടി എന്ന വാദവുമായി ഹിന്ദു നേതാവ് രംഗത്തെത്തിയത്. ‘മൂന്ന് ദിവസം മുന്‍പ് ഭോജ്ശാലയില്‍ നിന്ന് ശ്രീകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. അതേ സ്ഥലത്ത് തന്നെ കല്ലുകൊണ്ട് നിര്‍മിച്ച വാസുകി നാഗത്തിന്റെ വിഗ്രഹം ഇപ്പോള്‍ കണ്ടെത്തി. അതോടൊപ്പം മഹാദേവന്റെ വിഗ്രഹം ഉള്‍പ്പടെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട ഒമ്പത് അവശിഷ്ടങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,’ ഭോജ്ശാല മുക്തിയാഗ കണ്‍വീനര്‍ ഗോപാല്‍ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിച്ച കുടില്‍ നിര്‍മിച്ച സമയത്ത് കണ്ടെത്തിയതാണ് ഈ ശിലാ ഉരുപ്പടികള്‍ എന്ന് കമാല്‍ മൗലാ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ് പറഞ്ഞു. ഭോജ്ശാലയില്‍ നിന്ന് ലഭിച്ച വസ്തുക്കളില്‍ സംശയമുണ്ടെന്നും അവ സര്‍വേയുടെ ഭാഗമാക്കരുതെന്നും സമദ് പറഞ്ഞു.

ഞങ്ങള്‍ക്ക് സംശയമുണ്ട്. കുടില്‍ നിര്‍മിക്കുന്ന സമയത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കള്‍ ഇപ്പോള്‍ എവിടെ നിന്നാണവര്‍ കൊണ്ടുവന്നത് ഇവ സര്‍വേയില്‍ ചേര്‍ക്കാന്‍ പാടില്ല. ഞങ്ങള്‍ സര്‍വേയെ എതിര്‍ക്കുന്നു. ഇത് രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള കള്ളക്കളിയാണ്,’ സമദ് പറഞ്ഞു.

2003ല്‍ വന്ന ഒരു ഉത്തരവിന് പിന്നാലെ എല്ലാ ചൊവ്വാഴ്ചകളിലും ഹിന്ദു മത വിശ്വാസികള്‍ ഭോജ്ശാലയില്‍ പൂജ നടത്തുന്നുണ്ട്. അത് പോലെ വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ നിസ്‌കാരവും നടത്താറുണ്ട്.

 

Continue Reading

crime

ലൈംഗിക പീഡനക്കേസ്: ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ

രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡന പരമ്പരയില്‍ അറസ്റ്റിലായ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഹാസനിലെ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ് രേവണ്ണ.

Published

on

ലൈംഗിക പീഡനക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് സൂരജ് രേവണ്ണക്കെതിരെ ഹാസന്‍ പൊലീസ് കേസെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡന പരമ്പരയില്‍ അറസ്റ്റിലായ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഹാസനിലെ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ് രേവണ്ണ.

അരക്കല്‍ഗുഡ് താലൂക്കില്‍ നിന്നുള്ള 27 കാരനായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. സൂരജ് രേവണ്ണയ്ക്കും കൂട്ടാളി ശിവകുമാറിനുമെതിരെ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങള്‍), 342 (തടവിലാക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) വകുപ്പുകള്‍ പ്രകാരമാണ് ഹോളനരസിപൂര്‍ റൂറല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജോലിതേടി ഫാം ഹൗസിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി.

മുന്‍ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനായ സൂരജ് രേവണ്ണയുടെ സ്ഥാപനമായ ‘സൂരജ് രേവണ്ണ ബ്രിഗേഡി’ലെ ജോലിക്കാരനാണ് പരാതി നല്‍കിയത്. ജൂണ്‍ 16-ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ വെച്ച് സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ ഇയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. സൂരജ് രേവണ്ണയുടെ പരാതിയില്‍ ജെഡിഎസ് പ്രവര്‍ത്തകനെതിരെയും കേസെടുത്തു. ഇതിന് പിന്നാലെ പണവും ജോലിയും വാഗ്ദാനം ചെയ്ത് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചതായും പരാതിക്കാരന്‍ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡന വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതിനു പിന്നാലെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരന്‍ സൂരജിനെതിരെയും പരാതി ഉയര്‍ന്നത്. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ പ്രജ്വല്‍ രേവണ്ണയെ ബംഗളുരുവിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരായ പരാതി.

Continue Reading

EDUCATION

‘വിദ്യാഭ്യാസ സമ്പ്രദായം തകർന്നു’; നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചതിൽ രാഹുൽ ഗാന്ധി

ബി.ജെ.പി ഭരണത്തിൽ പഠിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിന് പകരം, തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാറിനെതിരെ പോരാടാൻ വിദ്യാർഥികൾ നിർബന്ധിതരാണ്” -രാഹുൽ പറഞ്ഞു.

Published

on

നീറ്റ്-പി.ജി പരീക്ഷ മാറ്റിവച്ചതിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. വിദ്യാഭ്യാസ സമ്പ്രദായം തകർന്നുവെന്നതിന്‍റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണ് പരീ‍ക്ഷ മാറ്റിവെക്കലെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ നീറ്റ് പി.ജിയും മാറ്റിവച്ചു! നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണിത്. ബി.ജെ.പി ഭരണത്തിൽ പഠിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിന് പകരം, തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാറിനെതിരെ പോരാടാൻ വിദ്യാർഥികൾ നിർബന്ധിതരാണ്” -രാഹുൽ പറഞ്ഞു.

പേപ്പർ ചോർച്ച റാക്കറ്റിനും വിദ്യാഭ്യാസ മാഫിയക്കും മുന്നിൽ മോദി പൂർണ്ണമായും നിസ്സഹായനാണ്. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും രാജ്യത്തിന്‍റെ ഭാവിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷകളുടെ സമഗ്രത സംബന്ധിച്ച് അടുത്തിടെ ഉയർന്നുവന്ന ആരോപണങ്ങൾ കണക്കിലെടുത്ത്, നീറ്റ്-പി.ജി പ്രവേശന പരീക്ഷ പ്രക്രിയകളുടെ ദൃഢതയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിനാൽ പരീക്ഷ മാറ്റിവെക്കുന്നുവെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിൽ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി.

പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി മുൻ ഐ.എസ്.ആർ.ഒ മേധാവി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ചു. നീറ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending