Connect with us

kerala

നോറോ വൈറസ്; വയനാട്ടില്‍ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

Trending