സംസ്ഥാനത്ത് കോവിഡിനു പിന്നാലെ നോറോ വൈറസ് ബാധ. വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളിലാണ് രോഗബാധ കണ്ടെത്തിയത്. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് വൈറസ് കണ്ടെത്തിയത്.

വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു.

വയറുവേദന, വയറിളക്കം, ഛര്‍ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങള്‍. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുക.