ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണം നടന്നതായി ആലപ്പുഴ നഗരസഭ. പത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തോമസ് ചാണ്ടിക്ക് നോട്ടീസ് നല്‍കി.

പ്ലാനില്‍ നിന്ന് വ്യതിചലിച്ചും കെട്ടിട നിര്‍മാണം നടത്തിയെന്നാണ് കണ്ടെത്തല്‍. ലേക്ക് പാലസ് റിസോര്‍ട്ടിലെ പത്ത് കെട്ടിടങ്ങള്‍ക്ക് നഗരസഭയുടെ അനുമതിയില്ല. പഴയ കെട്ടിടങ്ങളുടെ വിസ്തീര്‍ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ചതായും കണ്ടെത്തി. കെട്ടിടങ്ങള്ക്ക് നമ്പര്‍ പോലുമില്ലെന്നും നഗരസഭയുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

റിസോര്‍ട്ടിനു വേണ്ടി നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന മുന്‍ ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയുടെ ഉത്തരവിനെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തള്ളിയിരുന്നു.