ബിജിങ്: നാലാം വര്‍ഷം ആഘോഷിക്കുന്ന സെഡ്ടിഇ, ഉപഉല്‍പ്പന്നമായ നുബിയയുമായി ഒന്നിച്ച് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. സെഡ്11 മിനി എസ് പേരിട്ടിരിക്കുന്ന ഫോണ്‍ കുറഞ്ഞ വിലക്ക് കൂടുതല്‍ സൗകര്യങ്ങളാണ് വാഗ്ദാനം നല്‍കുന്നത്. 5.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെയാണ് ഒരു പ്രത്യേകത. 4ജിബി റാം, 23 എംപി ബാക്ക് ക്യാമറയും 13 എംപി മുന്‍ ക്യാമറയുമാണ് ഏറ്റവും വലിയ പ്രത്യേകത. 3,000 എംഎച്ച് ബാറ്ററി ബാക്ക്അപ്പ്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഡബിള്‍ സിം, നൂബിയ യു.ഐ 4.0 ആന്‍ഡ്രോയിഡും ഇതി ന്‍7.6 എം.എം ആണ് ഇതിന്റെ വണ്ണം. 158 ഗ്രാം ആണ് ഇതിന്റെ ഭാരം. 64 ജിബി മോഡലിന് 223 യുഎസ് ഡോളര്‍(14,872 രൂപ)യാണ് വില. ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണ്‍ സ്വന്തമാക്കാം.

gsmarena_002-1