വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്‍.
യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ബ്ാക്കിയപ്പോള്‍ ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നവയാണ്. ഒബാമയുടെ ജനപ്രീതി പരമാവധി വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമം. തന്നെ സ്‌നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ടു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന അഭ്യര്‍ത്ഥന. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനര്‍ഹനാണെന്നും അദ്ദേഹം പറയുന്നു.
ഒരാഴ്ച മുഴുവന്‍ ഹിലരിക്കുവേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹം. കറുത്തവര്‍ഗക്കാരുടെ വോട്ടുകളെ സ്വാധീനിക്കാന്‍ ഒബാമക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പില്‍ ഒബാമയുടെ രക്ഷക്കെത്തിയത് ഇവരുടെ വോട്ടുകളായിരുന്നു.