ഏറ്റവും കൂടുതല്‍ ലൈക്ക ലഭിച്ച എന്ന ട്വിറ്റര്‍ പോസ്റ്റ് എന്ന റെക്കോര്‍ഡ് ബറാക് ഒബാമ തകര്‍ത്തു. നെല്‍സണ്‍ മണ്ഡേലയെ ക്വോട്ട് ചെയ്ത് കൊണ്ടുള്ള ഒബാമയുടെ ട്വീറ്റാണ് മൂന്ന് മില്യണ്‍ ലൈക്കുകളോടെ റെക്കോര്‍ഡിട്ടത്.

ഒബാമ ഞായറാഴ്ച ട്വിറ്റില്‍ കുറിച്ച പോസ്റ്റാണ് ചൊവ്വാഴ്ചയോടെ മൂന്ന ില്യണ്‍ ലൈക്കുകള്‍ നേടി ചരിത്രം സൃഷ്ടിച്ചത്. നേരത്തെയുണ്ടായിരുന്ന ആരിയാന ഗ്രാന്‍ഡെയുടെ റെക്കോര്‍ഡാണ് ഒബാമ തകര്‍ത്തത് തകര്‍ത്തത്.

ചര്‍മ്മനിറത്തിന്റെയോ, മതത്തിന്റെയോ, കടന്നു വരുന്ന പാശ്ചാത്തലത്തിന്റെയോ പേരിലോ ഒരാളും മറ്റൊരാളെ വെറുക്കുന്നവനായിട്ട് ജനിക്കുന്നില്ല എന്ന നെല്‍സണ്‍ മണ്ഡേലയുടെ പ്രസിദ്ധ വാക്യമായിരുന്നു ഒബാമയുടെ പോസ്റ്റ്. വിത്യസ്ത വര്‍ണ്ണത്തിലുള്ള കുട്ടികളോടൊപ്പം ഒബാമ കളിക്കുന്നതായിരുന്ന കൂടെയുള്ള ചിത്രത്തില്‍.