മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘ഒടിയന്‍’ പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ സൈബറാക്രമണം നടത്തുകയാണ്. ചിത്രം പ്രതീക്ഷിച്ചത്ര ഗുണമില്ലെന്നും മോഹന്‍ലാലിനെ പറ്റിക്കുകയാണെന്നുവരെ കമന്റുകളുണ്ട്.

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. അതിനിടയില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോഴും സിനിമയുടെ റിലീസിനെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുകയായിരുന്നു. റിലീസിന് ശേഷം സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നതാണ്. അതേസമയം, പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെന്ന് ആരാധകരില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുകയായിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേജില്‍ പലരീതിയിലുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

പാലക്കാട്ടെ ഒരു ഗ്രാമത്തിലെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഒടിയനായി മോഹന്‍ലാല്‍ വേഷമിടുന്നത് കരിയറിലെ വിസ്മയമാവുമെന്നായിരുന്നു സിനിമാലോകത്തിലെ ചര്‍ച്ച.

കമന്റ്ുകളില്‍ ചിലത്.

‘ഈ 2 മിനിറ്റ് ഉള്ള പരസ്യം എടുക്കുന്നത് പോലെ അല്ല 2 മണിക്കൂര്‍ ഉള്ള സിനിമ എടുക്കുന്നത്….അത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ’

‘മുടിഞ്ഞ ഒടിയനേക്കാള്‍ ഭേദം ഹര്‍ത്താലാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു..’

‘അങ്ങനെ ലാലേട്ടന് ഒരു പൊസിറ്റവ് ഏനര്‍ജി കിട്ടി. ഒടിയന്‍ അങ്ങനെ ഒളിവില്‍ പോകേണ്ട ഗതിയിലെത്തി.
ഹര്‍ത്താല്‍ ആയിട്ട് റൂമില്‍ ബോറടിച്ച് പണ്ടാരമടങ്ങിയിരുന്ന എനിക്ക് എന്റെ ഫ്രണ്ട് Jinesh K Prabhakar ആണ് താങ്കളുടെ പേജ് സജ്ജെസ്‌റ് ചെയ്തത് …. ഇപ്പൊ ബോറടിക്ക് നല്ല മാറ്റമുണ്ട് …. തേങ്ക്‌സ് മേനോന്‍ ചേട്ടാ …’

‘മിസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍…
മലയാളം രാജമൗലി യെ…. താങ്കള്‍ക്ക് പ്രഭാത വന്ദനം
രണ്ടാമൂഴത്തില്‍ തൊട്ടാല്‍ കേരള ജനത കൈതല്ലി ഒടിക്കും ഷുവര്‍.
ലാലേട്ടന്‍ എന്നത്തേയും പോലെ ക്ലാസ്സ് പെര്‍ഫോമെന്‍സ്..
താങ്കള്‍ക്ക് ഒരു മയത്തിലൊക്കെ തള്ളാമായിരുന്നു.’