Connect with us

crime

കൊച്ചിയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടി

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്

Published

on

കൊച്ചി മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മത്സ്യത്തില്‍ നിന്ന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

പഴകിയ മീന്‍ വിവിധ ഇടങ്ങളില്‍ വികരണം ചെയ്തുവെന്നാണ് വിവരം. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടത്തിതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷ പരിശോധനാവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

crime

തൃശൂരില്‍ ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു

ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തൃശൂര്‍ മുപ്ലിയത്ത് 6 വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകന്‍ നാജുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നാജിറുല്‍ ഇസ്‌ലാം ആണ് മരിച്ചത്. അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ വെട്ടേറ്റ നജ്മ കാത്തൂനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവിനും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.

Continue Reading

crime

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കിന് തീയിട്ടു

പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അരൂര്‍ പെരുമുണ്ടശേരി സുധീഷിന്റെ പാഷന്‍ പ്ലസ് ബൈക്കിനാണ് വീട്ടുമുറ്റത്ത് നിന്നും മാറ്റി കൊണ്ടുപോയി തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സുധീഷിന്റെ പരാതിയില്‍ നാദാപുരം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

crime

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങി; ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി

014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്

Published

on

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാന്‍സുകാരുടെ ഭീഷണി മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് സ്വദേശിനി പത്മാവതിയാണ് മരിച്ചത്. പത്മവതിയെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

2014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇവരുടെ മകനാണ് 18,000 രൂപയുടെ ഫോണ്‍ വാങ്ങിയത്. പത്മാവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വച്ചാണ് ഫോണ്‍ വായ്പ്പക്ക് എടുത്തത്. ഇതിനിടയില്‍ ഒരു അടവ് മുടങ്ങിയതിന്റെ പേരിലാണ് ഫിനാന്‍സ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.

Continue Reading

Trending