Connect with us

More

നിമിഷനേരം കൊണ്ട് നിലംപതിച്ച് കെട്ടിടങ്ങള്‍; തുര്‍ക്കിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി

Published

on

തുര്‍ക്കിയില്‍ 500ലധികം പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങളും സൃഷ്ടിച്ച ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വലിയ കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് നിലംപതിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി. ഇവയില്‍ പലതിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്പം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് 80 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുള്ള നുര്‍ദാഗി നഗരത്തിലാണ് രണ്ടാം തുടര്‍ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

രാജ്യത്ത് ഒമിക്രോൺ വ്യാപനം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്‌ ഇന്ത്യയിലാണെന്നും ജാഗ്രത വേണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ 22 രാജ്യത്ത്‌ ഈ ഉപവകഭേദമുണ്ട്‌. കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി പറഞ്ഞു.

ഫെബ്രുവരിയിൽ പുണെയിലാണ്‌ എക്‌സ്‌ബിബി 1.16 വകഭേദം ആദ്യമായി കണ്ടെത്തിയത്‌. 48 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, ജലദോഷം, വയറുവേദന എന്നിവയാണ്‌ ലക്ഷണം. ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Continue Reading

crime

നിരോധിത മയക്കുമരുന്നുമായി 2 നഴ്‌സിങ് വിദ്യാര്‍ഥികള്‍ പിടിയില്‍

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

Published

on

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം വിവേകാനന്ദന റോഡിലുള്ള കരിത്തല ഭാഗത്ത് നിന്നാണ് 2പേരും പിടിയിലായത്. പുത്തന്‍ കുരിശ്, പളളിപ്പറമ്പില്‍ വീട്ടില്‍ ആല്‍ബിന്‍ റെജി(21) കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പള്ളാട്ടുതടത്തില്‍ വീട്ടില്‍ അലക്‌സ് സിറില്‍ (20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ ബി.എസ്.സി നഴ്‌സിങ് മൂന്നാം വര്‍ഷം പഠുക്കുന്ന രണ്ട് പേരും ഒരു വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.

നാട്ടിലേക്ക് വരുമ്പോള്‍ വില്‍പ്പനക്കായി കരുതല്‍ പതിവായിരുന്നു. അപ്രകാരം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ചെറുകിട ഏജന്റുമാര്‍ വഴിയാണ് ലഹരിമരുന്നുകള്‍ ഇവര്‍ വാങ്ങിയിരുന്നത്.

Continue Reading

FOREIGN

അമേരിക്കയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒമ്പത് മരണം

അമേരിക്കയിലെ കെന്റകിയില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം.

Published

on

അമേരിക്കയിലെ കെന്റകിയില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം. ഒമ്പത് സൈനികരാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനിക താവളത്തിന് സമീപം നടന്ന പരിശീലന പറക്കലിനിടെയാണ് അപകടം.

അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പരിശീലന ദൗത്യത്തിനിടെ 2 എച്ച്എച്ച്60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകള്‍ തകര്‍ന്നതായി അമേരിക്കന്‍ ആര്‍മി വക്താവ് പറഞ്ഞു.

Continue Reading

Trending