crime

കൊച്ചിയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടി

By webdesk14

February 06, 2023

കൊച്ചി മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മത്സ്യത്തില്‍ നിന്ന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

പഴകിയ മീന്‍ വിവിധ ഇടങ്ങളില്‍ വികരണം ചെയ്തുവെന്നാണ് വിവരം. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടത്തിതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷ പരിശോധനാവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.