പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച രോഗികളുടെ എണ്ണം 126 ആയി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 6 ഉം കേരളത്തില്‍ 4 ഉം കേസുകളാണ് സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് കൂടി മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 43 ആയി.

ഇതോടെ കര്‍ണാടകയില്‍ 14 ഉ കേരളത്തില്‍ 11 ഉം തെലുങ്കാനയില്‍ 8 ഉം രാജസ്ഥാനില്‍ 17 ഉം ഡല്‍ഹിയില്‍ 22 ഉം ഗുജറാത്തില്‍ 7 ഉം
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ചണ്ഡിഗഡ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ഓരോ കേസുകള്‍ വിധവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ പുതിയ ഒമിക്രോണ്‍ വകഭേദം വ്യാപിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.