Connect with us

kerala

യൂത്ത് ലീഗ് ദിനത്തില്‍ നിയോജക മണ്ഡലം തലത്തില്‍ സ്മൃതി വിചാരം സംസ്ഥാന തല ഉത്ഘാടനം 29ന് കുറ്റ്യാടിയിൽ

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്

Published

on

കോഴിക്കോട് : യൂത്ത്‌ലീഗ് ദിനമായ ജൂലൈ 30ന് നിയോജക മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

അറബി ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ്-റഹ്മാന്‍ – കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവരുടെ ഒത്ത്കൂടലും ഓര്‍മപുതുക്കലും കൂടിയാവും സ്മൃതി വിചാരം. ചടങ്ങില്‍ വെച്ച് പഴയകാല നേതൃത്വത്തെ ആദരിക്കും. കാമ്പയിന്‍ പ്രമേയ പ്രഭാഷണവും നടത്തും. സ്മൃതി വിചാരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ജൂലൈ 29ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ വെച്ച് നടക്കും.

കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന, ജില്ല, മണ്ഡലം തലങ്ങളില്‍ യൂത്ത് ലീഗ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പങ്കാളിത്തം സ്മൃതി വിചാരം പരിപാടിയില്‍ ഉണ്ടാവണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സ്മൃതി വിചാര സംഗമത്തോടൊപ്പം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശാഖ തലത്തില്‍ പതാക ഉയര്‍ത്താനും ശുചീകരണ പ്രവര്‍ത്തികളും മറ്റും നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

കനത്ത മഴയും കാറ്റും മൂലം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് അവധി പ്രഖ്യാപിച്ചത്.അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി

ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

Published

on

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി. ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുപൈസയും പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.

പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

Trending