ദുബായ്: സംസ്ഥാന സര്‍ക്കാരിന്റെ 12 കോടി രൂപയുടെ ഓണം ബംപര്‍ ഭാഗ്യക്കുറി അടിച്ചത് തനിക്കെന്ന അവകാശവാദവുമായി പ്രവാസി മലയാളി. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശ സെയ്ദലവിക്കാണ് ലോട്ടറി അടിച്ചത്. കോഴിക്കോട് നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്ന് സെയ്ദലവി പറയുന്നു.

ടിക്കറ്റ് സുഹൃത്ത് അഹ്മദിന്റെ കയ്യിലാണ് ഉള്ളത്. അഹ്മദാണ് ടിക്കറ്റ് എടുത്തത്. ഇദ്ദേഹം ഇത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സെയ്ദലവി പറഞ്ഞു. ടിക്കറ്റിന്റെ ചിത്രം അഹ്മദ് സെയ്ദലവിക്ക് അയച്ചു വാട്‌സപ്പില്‍ കൊടുത്തിരുന്നു.

അതേസമയം ടിക്കറ്റ് എങ്ങനെയാണ് വയനാട്ടില്‍ എത്തിയത് എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പന നടത്തിയ ടിഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയടിച്ചത്. ടിക്കറ്റ് തൃപ്പൂണിത്തുറയില്‍ തന്നെയാണ് വിറ്റതെന്ന് മീനാക്ഷി ലോട്ടറീസിലെ ജീവനക്കാര്‍ തറപ്പിച്ചു പറയുന്നു.

ദുബൈ അബൂഹയിലെ ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലിയാണ് സെയ്ദലവിക്ക്.