മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായി. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് ടി20 മത്സരം.

ഇതുവരെ ഒരു ഏകദിനവും രണ്ട് ടി20യും ഉള്‍പെടെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടത്ത് നടന്നത്.