പത്തനംതിട്ട റാന്നിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഒരാള്‍ കുത്തേറ്റു മരിച്ചു. രാത്രി 8.30ക്ക് കുരുമ്പന്‍മൂഴി ക്രോസ്‌വേക്ക് സമീപമാണ് തര്‍ക്കം ഉണ്ടായത്.  കുരുമ്പന്‍ മൂഴിയില്‍ നിന്നുള്ള ജോളിയാണ് കുത്തേറ്റ് മരിച്ചത്. കുത്തേറ്റ കുറുമ്പന്‍മൂഴി സ്വദേശി ബാബുവിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെയും സുഹൃത്തായ സാബുവാണ് ഇവരെ കുത്തിയത്. അതേസമയം, ഒളിവില്‍ പോയ സാബുവിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.