തുടര്‍ച്ചയായ രണ്ട് തകര്‍പ്പന്‍ ജയങ്ങള്‍ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ജംഷഡ്പൂര്‍ എഫ്.സി.
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളുകളും ഒന്നാം പകുതിയിലാണ് സ്‌കോര്‍ ചെയ്തത്.

ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ജാംഷഡ്പൂരിനായി ഗ്രെഡ് സ്‌റ്റെവാര്‍ട്ടുമാണ് ഗോള്‍ വലകുലുക്കിയത്. എടുത്ത 18 ഷോട്ടില്‍ 4 എണ്ണമാണ് ജംഷഡ്പൂറിന്റെ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റെങ്കില്‍ കേവലം 6 ഷോട്ടുകളില്‍ നിന്ന് 2 എണ്ണമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ്. മത്സരത്തിന്റെ രണ്ടാം ഭാഗം ഗോള്‍ നേടാന്‍ ഇരു ടീമുകളും വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും 13 പോയിന്റായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്.സി രണ്ടാം സ്ഥാനത്തുമാണ്.