തിരുവനന്തപുരത്ത് ശ്രീകാര്യത്തിലെ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ നടന്ന അതിക്രമത്തില്‍ രണ്ടുപേര്‍ പിടിയിലായി. ശാസ്താംകോണുള്ള അനില്‍കുമാറിനെയും രാജീവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ അക്രമിച്ചത് ഇടുക്കി സ്വദേശിയായ ട്രാന്‍സ്‌മെന്‍ ആല്‍ബിനെയാണ്. തുടര്‍ന്ന് ആല്‍ബിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡില്‍ നിന്ന് വന്ന അഞ്ചംഗ സംഘമാണ് ആല്‍ബിനയെ അക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ് ഇവര്‍ മര്‍ദ്ദിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആല്‍ബിന മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചംഗ സംഘം മദ്യ ലഹരിയിലാണ് തന്നെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്.