ഡല്‍ഹിയില്‍ ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് രാത്രി കാലകര്‍ഫ്യൂ പ്രഖ്യാപ്പിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ 290 കൊവിഡ് കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 0.55 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുവെന്നുമാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക്. ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്ര നിര്‍ദേശത്തെതുടര്‍ന്ന്‌ രാത്രി കാലകര്‍ഫ്യൂ  പ്രഖ്യാപ്പിച്ചിരുന്നു.