Connect with us

kerala

ഇരു സര്‍ക്കാരുകളുടെയും വികസനം; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

Published

on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയും വ്യക്തിഹത്യയും നുണ പ്രചാരണവും മാറ്റിനിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണോ എന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന തലക്കെട്ടിലുള്ള ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പില്‍ വിവിധ ക്ഷേമ പെന്‍ഷനുകളിലടക്കമുള്ള സര്‍ക്കാരുകളുടെ താരതമ്യമാണ് പറയുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പ്:

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും.
1 ക്ഷേമപെന്‍ഷന്‍
യുഡിഎഫ്

800 രൂപ മുതല്‍ 1500 രൂപ വരെ മുന്‍സര്‍ക്കാര്‍ 14 ലക്ഷം നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
എല്‍ഡിഎഫ്

1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.
2 സൗജന്യ അരി
യുഡിഎഫ്

യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.
എല്‍ഡിഎഫ്

സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.
3 മെഡിക്കല്‍ കോളജ്
യുഡിഎഫ്

40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വര്‍ധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സര്‍ക്കാര്‍ അവ നിര്‍ത്തലാക്കി. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.
എല്‍ഡിഎഫ്

യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.
4 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍
യുഡിഎഫ്

മൊത്തം 652
എല്‍ഡിഎഫ് 391

മൊത്തം 391
5 കാരുണ്യ പദ്ധതി
യുഡിഎഫ്

കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.
എല്‍ഡിഎഫ്

എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
6 ആരോഗ്യകിരണം
യുഡിഎഫ്

ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.
എല്‍ഡിഎഫ്

ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.
7 മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി
യുഡിഎഫ് 683
എല്‍ഡിഎഫ് 269
8 വന്‍കിട പദ്ധതികള്‍
യുഡിഎഫ്

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.
എല്‍ഡിഎഫ്

യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.
9 രാഷ്ട്രീയകൊലപാതകം
യുഡിഎഫ്

11 രാഷ്ട്രീയ കൊലപാതകങ്ങള്‍.
എല്‍ഡിഎഫ്

38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.
12 പിഎസ് സി നിയമനം
യുഡിഎഫ്

1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
എല്‍ഡിഎഫ്

പിഎസ് സി അഡൈ്വസ് 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.
13 റബര്‍ സബ്‌സിഡി
യുഡിഎഫ്

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
എല്‍ഡിഎഫ്

2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.
14 ബൈപാസുകള്‍
യുഡിഎഫ്

കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന കളയിക്കാവിള, കഴക്കൂട്ടം കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ്

2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.
15 പാലങ്ങള്‍
യുഡിഎഫ്

1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
എല്‍ഡിഎഫ്

ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി
16 എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ്

4,43,449 വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ്

രണ്ടരലക്ഷം വീടുകള്‍ നല്കി.
17 ജനസമ്പര്‍ക്കം
യുഡിഎഫ്

മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.
എല്‍ഡിഎഫ്

ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.
18 പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം
19 ശബരിമല
യുഡിഎഫ്

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.
എല്‍ഡിഎഫ്

യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.
20 പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ്

യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
എല്‍ഡിഎഫ്

പൊതുമേഖലാസ്ഥാപനങ്ങളുടെ 201920ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.
21 പ്രവാസകാര്യം
യുഡിഎഫ്

ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.
എല്‍ഡിഎഫ്

കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.
22 പൊതുകടം
യുഡിഎഫ്

2016ല്‍ കേരളത്തിന്റെ പൊതുകടം 1,57,370 കോടി രൂപ. കടവര്‍ധന 76%
എല്‍ഡിഎഫ്

23 പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എല്‍ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയര്‍ത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.
24 സാമ്പത്തിക വളര്‍ച്ചാ നിരക്ക്
യുഡിഎഫ്

5 വര്‍ഷം 201116
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
എല്‍ഡിഎഫ്

5 വര്‍ഷം 2016 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%
എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ സ്വന്തമായി അവകാശപ്പെടാന്‍ ഒരു വന്‍കിട പദ്ധതികള്‍ പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്..

ഐ.പി.സി 498എ ഗാര്‍ഹിക പീഡനം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു അസ്മിന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 7വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ പീഡനച്ചിന് ഇരയായെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്.

Continue Reading

crime

സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ടു തര്‍ക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് മരണം

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.

Published

on

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌ക്കരന്റെ ഭാര്യ രാജമ്മ (68) ആണ് വെട്ടേറ്റ് മരിച്ചത്. മരിച്ച രാജമ്മയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വെട്ടേറ്റ് ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

Continue Reading

kerala

ദുരിതാശ്വാസനിധി വെട്ടിപ്പ് പോലെയല്ല പോക്കറ്റ് മണി : കെ.പി.എ മജീദ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ

Published

on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ.

ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.

ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.

ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.ചെയ്തത് തെറ്റാണ്.
ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ലന്നെ്‌
കെ.പി.എ മജീദ് പറഞ്ഞു.

Continue Reading

Trending