Video Stories
“രണ്ടര മണിക്കൂര്‍ പ്രസംഗം വേണ്ട, രണ്ടു ഉത്തരങ്ങള്‍ മാത്രം മതി”; പ്രതിരോധ മന്ത്രിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെയും പ്രതിരോധത്തിലാക്കി കോണ്‍്ഗ്രസിന്റെ വീഡിയോ. ലോക്സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പാര്‍ലമെന്റിലെ ദൃശ്യങ്ങളും കാണിക്കുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
ലോക്സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗവുമായി എത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് വികാരഭരിതയാവുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഉയര്‍ത്തിയ പ്രധാന രണ്ട് ചോദ്യങ്ങളോട് പ്രതികരിക്കാനോ വിവാദത്തിലായ അനില്‍ അംബാനി വിഷയത്തില്‍ സംസാരിക്കാനൊ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍ കേന്ദ്രമന്ത്രി തയ്യാറായിരുന്നില്ല. നീണ്ട പ്രസംഗത്തില്‍ വികാരഭരിതയായ പ്രതിരോധമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യുകയും മാത്രമാണ് ഉണ്ടായത്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന കോണ്ഗ്ര്സ് പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചോദ്യം ഒന്ന്: അനില്‍ അംബാനി കരാറിലെങ്ങനെ എത്തി?
ചോദ്യം രണ്ട്: വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ മറികടന്ന് പ്രധാനമന്ത്രി നടത്തിയ റാഫാലിലെ ബൈപ്പാസ് നീക്കത്തിനെതിരെ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ?
ചോദ്യങ്ങള്‍ക്ക് ഉണ്ടെന്നോ, ഇല്ലെന്നോ എന്ന സ്ിംബിള് ഉത്തരമെങ്കിലും നല്‍കണമെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം കേന്ദ്ര മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തെല്ലാം ദേശീയ സുരക്ഷ അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ റഫാല്‍ വിഷയത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രിയുടെ മറുപടി. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറിനേക്കാളും മികച്ചതാണ് മോദി സര്‍ക്കാറുണ്ടാക്കിയ കരാറെന്ന പഴയ വാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ താഴെ ഇറക്കിയത് ബൊഫോഴ്സ് അഴിമതിയായിരുന്നെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് നടപ്പിലാക്കാതിരുന്നത് കമ്മീഷന് കിട്ടാത്തതിനാലാണെന്നും അവര്‍ ആരോപിച്ചു. ദേശീയ സുരക്ഷ അപകടത്തിലായിട്ടും ഇക്കാര്യം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അവരുടെ ഖജനാവാണ് മുഖ്യ വിഷയമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന രാഹുലിന്റെ വാദം കള്ളമാണെന്നും നിര്‍മല സീതാരാമന് ആരോപിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.
ഫ്രഞ്ച് പ്രസിഡന്റ്് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചപ്പോള്‍ തനിക്ക് കിട്ടിയ വിവരങ്ങളുള്‍പ്പടെ ഉന്നയിച്ച് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കില്‍ 36ന് പകരം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ, പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ സുദീര്‍ഘമായി പ്രസംഗിച്ച പ്രതിരോധമന്ത്രി താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ ഓടി ഒളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘ പ്രഭാഷണത്തിന് ശേഷം താന്‍ രണ്ട് ചോദ്യം ഉന്നയിച്ചു. വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ പ്രധാനമന്ത്രി മറികടന്നപ്പോള്‍ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ? ഉണ്ടെന്നോ, ഇല്ലെന്നോ ഒരുമറുപടിയും പ്രതിരോധമന്ത്രി പറയുന്നില്ല. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം പ്രതിരോധമന്ത്രി നാടകം കളിക്കുകയാണ്. താന്‍ അപമാനിച്ചുവെന്നും മോഷ്ടാവെന്നു വിളിച്ചുവെന്നുമാണ് പറയുന്നത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരുന്നില്ല, ഗോവ മുഖ്യമന്ത്രി പറയുന്നു തന്റെ കൈവശം റഫാല്‍ സംബന്ധിച്ച ഫയലുണ്ടെന്ന്. രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും ഒരു ചോദ്യത്തിനു പോലും മറുപടി നല്കാന് പ്രതിരോധമന്ത്രിക്കായില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
-
india2 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala2 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
kerala2 days ago
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
-
News2 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദര്‍
-
india2 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും