കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയനിലപാട് ഉടനെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതാകും പ്രഖ്യാപനം ഉടനെന്നാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ജോസ് പ്രതികരിച്ചത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​കും നി​ർ​ണ​യി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം പാ​ർ​ട്ടി ന​ട​ത്തി ക​ഴി​ഞ്ഞു​വെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് നേരത്തെ ജോസ് കെ മാണി പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നത്. പുറത്താക്കലിന് ശേഷം ഒരുവിധ ചര്‍ച്ചക്കും യുഡിഎഫിലെ ഒരു നേതാവും തയാറായിട്ടില്ല. സ്റ്റിയറിങ് കമ്മറ്റിയില്‍ ജോസ് കെ മാണിയാണ് വിമര്‍ശനം ഉന്നയിച്ചത്.

കേരള കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ യും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി കുറ്റപ്പെടുത്തി