കോഴിക്കോട്: സംസ്ഥാനത്ത് അരി വിലയില്‍ നേരിയ വര്‍ധന മാത്രമേ ഉള്ളൂവെന്ന് മന്ത്രി പി തിലോത്തമന്‍. തമിഴ്‌നാട്ടിലെ വരള്‍ച്ച യും ശ്രീലങ്കയിലേക്കുള്ള അരി കയറ്റുമതിയുമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കാരന്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. അരിക്ക് നേരിയവില മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ. അരിയുടെ നേരിയ വില വര്‍ധന മുതലെടുത്ത് ബ്രാന്‍ഡഡ് അരിക്കുള്‍പ്പെടെ വില വര്‍ധിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.