ബാംഗളൂരു: ബാംഗളൂരുവില്‍ പിടിയിലായ മൂന്ന് പാക്കിസ്താന്‍ പൗരമാര്‍ക്ക് തീവ്രവാദബന്ധമില്ലെന്ന് പോലീസ്. ഇവര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി ബാംഗളൂരുവില്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി മുഹമ്മദാണ് ബാംഗളൂരു പോലീസിന്റെ പിടിയിലായിരിക്കുന്നത്. പിടിക്കപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. ഖിറോണ്‍ ഘുലം അലി, ഖാസിഫ് ഷംസുദ്ധീന്‍, സമീറ അബ്ദുല്‍ റഹ്മാന്‍ എന്നീ പാക് പൗരന്‍മാരാണ് പിടിയിലായിരിക്കുന്നത്.

വിവാഹബന്ധത്തോടുള്ള എതിര്‍പ്പ് മറികടക്കാനാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് പിടിയിലാവരുടെ വിശദീകരണം. ഇവരുടെ വോട്ടര്‍, ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് തീവ്രവാദബന്ധമില്ലെന്ന് പോലീസ് പറയുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.