കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ചിരിക്കില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘അതുതാന്‍ അല്ലയോ ഇത്’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിരിക്കില്ലെന്ന് സിദ്ധാര്‍ത്ഥ് തന്നെ പറയുന്നത്. ചിത്രം കുഞ്ചാക്കോ ബോബന് ഒരു മെയ്ക്ക് ഓവറായിരിക്കുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

28519269

പ്രണയത്തോടൊന്നും താല്‍പ്പര്യമില്ലാത്ത, തീരെ ചിരിക്കാത്ത ഒരു കഥാപാത്രമായാണ് കുഞ്ചാക്കോ ചിത്രത്തില്‍ എത്തുന്നത്. മറ്റു ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്നും ഇതാണ് കുഞ്ചാക്കോയെ വ്യത്യസ്ഥനാക്കുന്നത്. തൃശൂര്‍ ഗോപാല്‍ജിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം തൃശൂരിലാണ് ചിത്രീകരിക്കുന്നത്. സുരാഞ്ഞ് വെഞ്ഞാറമൂട് ഒരു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.