Connect with us

Culture

ഇസ്രാഈല്‍ വിമാനം ഇസ്‌ലാമാബാദില്‍ ഇറങ്ങി; വാര്‍ത്ത നിഷേധിച്ച് പാകിസ്താന്‍

Published

on

ഇസ്്‌ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന്‍ തലസ്ഥാനത്തെ ഇസ്്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍ വിമാനം ഇസ്്‌ലാമാബാദില്‍ ഇറങ്ങിയെന്നും മണിക്കൂറുകള്‍ക്കുശേഷമാണ് വിമാനത്താവളം വിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ടെല്‍അവീവില്‍നിന്നുള്ള ഇസ്രാഈല്‍ ജെറ്റ് വിമാനം 10 മണിക്കൂറോളം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ തങ്ങിയെന്ന് ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകനായ അവി ഷര്‍ഫാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തെക്കുറിച്ച് വിശദീരണം നല്‍കണമെന്ന് പാക് മാധ്യമങ്ങളും പ്രതിപക്ഷവും പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..

Published

on

ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Film

‘ഇരിക്കാനൊരു കസേര പോലും ഇല്ലായിരുന്നു’; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുല്‍ഖറിന്റെ തുറന്ന വെളിപ്പെടുത്തല്‍

കര്‍വാന്‍ (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.

Published

on

മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞു. കര്‍വാന്‍ (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര്‍ ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്‌കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള്‍ നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.

 

Continue Reading

filim

ജയിലര്‍ രണ്ടാം ഭാഗത്തിലും വിനായകന്‍; സ്ഥിരീകരിച്ച് താരം

ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ്

Published

on

ജയിലര്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ മലയാളി താരം വിനായകന്‍ ജയിലര്‍ രണ്ടാഭാഗത്തിലുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ‘മനസ്സിലായോ സാറെ’ എന്ന ഒറ്റ ഡയലോഗില്‍ ഹിറ്റായ വിനായകന്റെ വേഷം രജനികാന്തിനോളം പ്രേഷക ശ്രദ്ധ നേടിയതായിരുന്നു. രണ്ടാം ഭാഗത്തിലും വിനായകന്‍ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചിരിക്കുകയാണ്.

ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിലായിരുന്നു. ജയിലര്‍ 2 ന്റെ ചിത്രീകരണം കോഴിക്കോട് വെച്ച് നടന്നിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടന്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോട്ടുകള്‍.

Continue Reading

Trending