ലാഹോര്‍: പാക് മോഡലും നടിയുമായ അനം തനോലി(26)യെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, കുറച്ചു നാളായി നടി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ഭര്‍ത്താവ് നവിദ് അഹമ്മദ് പറഞ്ഞു. മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ നിശ്ചയിച്ചിരുന്ന ശനിയാഴ്ച മുറിയടച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് നവിദ് അഹമ്മദ് പൊലീസിനു മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പൊലീസ്.