പാലക്കാട്: കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പാപ്പാഞ്ചള്ള സ്വദേശി ജയ്ലാലുദ്ദീന്‍, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. പ്രതി ഹംസക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.