തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് വ്യാപന തോത് കുറഞ്ഞാലേ തിയറ്ററുകള്‍ തുറക്കാനാകു. തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത നാല് മാസത്തേക്കു കൂടി തിയറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.