Connect with us

crime

30 കിലോ കഞ്ചാവുമായി പാലക്കാട് യുവാക്കള്‍ പിടിയില്‍

ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്

Published

on

30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് ജംക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്സല്‍ (28) എന്നിവരെയാണ് പിടിയിലായത്.

ആന്ധ്രയിലെ പലാസയില്‍ നിന്ന് ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസില്‍ പത്തനംതിട്ടയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു ഇവര്‍. സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്‌. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

crime

കേരളത്തിൽ 15 വർഷത്തിനിടെ 260 സ്ത്രീധന മരണം

വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്

Published

on

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം ജയിൽശിക്ഷയ്ക്ക് നിയമം. പക്ഷേ,​ കേരളത്തിൽ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്ക്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.

സ്ത്രീധന നിരോധന നിയമം 1961 മുതൽ നിലവിലുണ്ട്. വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന അത്യപൂർവ ക്രൂരതയുമുണ്ടായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാനില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയ ഡോ.ഷഹനയാണ് ഒടുവിലത്തെ ഇര.

സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ ആളാവാൻ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. 100 പവനും മൂന്നരയേക്കറും കാറും 10ലക്ഷം രൂപയും വീട്ടുചെലവിന് മാസം 8000 രൂപയും നൽകി. എന്നിട്ടും സ്വത്തുക്കൾ മൊത്തത്തിൽ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്. 2 ലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ വെറും 20 കിലോയായിരുന്നു ഭാരം.

കൂടുതൽ പണത്തിനും വാങ്ങിക്കൊടുത്ത 10 ലക്ഷത്തിന്റെ കാറിനു പകരം എസ്.യു.വിക്കുമായി കിരൺ നിരന്തരം മർദ്ദിച്ചപ്പോഴാണ് കൊല്ലത്ത് ഡോ. വിസ്മയ ജീവനൊടുക്കിയത്. 150 പവനും ഒരേക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറുമാണ് ഡോ.ഷഹനയുടെ വീട്ടുകാരോട് അവളുടെ കാമുകൻ റുവൈസ് ചോദിച്ചത്.

സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. എന്നാൽ,​ അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.

Continue Reading

crime

പ്രതിയുടെയും കുടുംബത്തിന്റെയും അറസ്റ്റ് ഉറപ്പാക്കണം; ആശങ്ക അറിയിച്ച് ദേശീയ വനിതാ കമ്മീഷന്‍

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്‍ണ്ണായകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്‍. അഞ്ച് ദിവസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്‍ണ്ണായകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. പ്രതിയുടേയും കുടുംബത്തിന്റേയും അറസ്റ്റ് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending