ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ ധനകാര്യ മന്ത്രി പനീര്‍ സെല്‍വം ഏറ്റെടുത്തു. അസുഖബാധിതയായി തുടരുന്ന ജയലളിത വകുപ്പില്ലാ മുഖ്യമന്ത്രിയായി തുടരും.

പബ്ലിക് ഡിപാര്‍ട്‌മെന്റ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ജില്ലാ റവന്യൂ ഉദ്യോഗസ്ഥ വകുപ്പ്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളാണ് ജയ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 22 മുതല്‍ ജയ ആസ്പത്രിയിലായതിനാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ ഉണ്ടായിരുന്നു.

ജയലളിതയുടെ സമ്മതപ്രകാരമാണ് വകുപ്പുകള്‍ പനീര്‍സെല്‍വം ഏറ്റെടുത്തതെന്നാണ് വകുപ്പുകള്‍ ഏറ്റെടുത്തെന്ന് അറിയിച്ച പ്രസ് റിലീസില്‍ വ്യക്തമാക്കുന്നത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടപ്പോഴും പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു.