ഒപ്പം പ്രദര്‍ശനത്തിനെത്തിയ താരരാജാകന്മാരുടെ ചിത്രങ്ങള്‍ കാശുവാരുന്നതിലും ഒരേ പോലെ കുതിക്കുന്നു. മോഹന്‍ലാല്‍ പുതിയ ചിത്രം പുലിമുരുകനോടൊപ്പം മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനനും തീയേറ്ററുകളില്‍ കാശു വാരുന്നതായി റിപ്പോര്‍ട്ട്. നാല് ദിവസം കൊണ്ട് 8 കോടിയിലധികം രൂപയാണ് തോപ്പില്‍ ജോപ്പന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. സംവിധായകന്‍ ജോണി ആന്റണിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 4.02 കോടിയാണ് ചിത്രത്തിന്റെ വിതരണ വിഹിതം.

താപ്പാനക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന സിനിമ കൂടിയാണ് തോപ്പില്‍ ജോപ്പന്‍. എന്നാല്‍ താപ്പാന സാമ്പത്തികമായി വിജയമായിരുന്നില്ല.

നഷ്ടപ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിക്കാരനായ തോപ്രാംകുടിയില്‍ ജോപ്പന്റെ കഥയാണ് ജോണി ആന്റണി നര്‍മത്തില്‍ ചാലിച്ച് ഒരുക്കിയിരിക്കുന്നത്. പ്രണയവും വിരഹവും പിന്നെ ലോലനുമായ അച്ചായന്റെ സംഭാഷണങ്ങളുമൊക്കെയായി സിനിമ പ്രേഷകനെ കയ്യിലെടുക്കുന്നു. പ്രധാനമായും കുടുംബപ്രേഷകരെ ലക്ഷ്യം വെച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രം ഇതേ രീതിയില്‍ മുന്നേറുമെന്നാണ് തീയേറ്ററുകാരുടേയും പ്രതീക്ഷ.