മുസൂരി: കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങള്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും പ്രളയത്തിലകപ്പെടുകയായിരുന്നു.

എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യാത്രക്കായി സാഹസികമായി കാറില്‍നിന്നും ഇറങ്ങി സെക്കന്റുകള്‍ക്കകം കാര്‍ ഒഴിക്കില്‍പെടുകയായിരുന്നു. മഴവെള്ളപ്പാച്ചിലിലകപ്പെട്ട കാറില്‍ നിന്ന് ആളുക്കള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കാറില്‍ നിന്നും നാല് പേര്‍ രക്ഷപെടുന്നത് വീഡിയോയില്‍ കാണാം.