കൊച്ചി: കൊച്ചി പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തില്‍ അറ്റസ്‌റ്റേഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസില്‍ മാത്രം ലഭ്യമായിരുന്ന അറ്റസ്‌റ്റേഷന്‍ കൊച്ചി ഓഫീസിലും ലഭ്യമാകും. എറണാകുളം സൗത്തിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസും പനമ്പിള്ളി നഗറിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ബുധനാഴ്ച പാസ്‌പോര്‍ട്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ വിദേശമന്ത്രാലയ സെക്രട്ടറി ധ്യാനേശ്വര്‍ എം മുലയ് അറ്റസ്‌റ്റേഷന്‍ ഓഫീസിന്റെയും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു.