ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂസ് ആരോഗ്യത്തിന് ഹാനികരമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ ഫലം വന്നതോടെ രാജ്യത്തെ സൈനിക കാന്റീനുകളില്‍ നിന്നും ഉല്‍പന്നം പിന്‍വലിച്ചു. ഡിപ്പോകളില്‍ അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ വിവരങ്ങള്‍ അറിയിക്കണമെന്നും ഉല്‍പന്നം പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പ്രതിരോധ വകുപ്പ് കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് നിര്‍ദേശിച്ചു.
പതഞ്ജലി ഉല്‍പന്നങ്ങളില്‍ ഏറെ പ്രചാരം നേടിയ ഒന്നായിരുന്നു നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് അത്യുത്തമമെന്നാണ് പരസ്യങ്ങളില്‍ ബാബാ രാംദേവ് പ്രത്യക്ഷപ്പെട്ട പറയുന്നത്. ഈ വാദമാണ് പുതിയ പരിശോധനാ ഫലം പുറത്തുവന്നതോടെ പൊളിഞ്ഞിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഫുഡ് ലാബിലാണ് നെല്ലിക്ക ജ്യൂസിന്റെ പരിശോധന നടന്നത്. പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി ലാബ് അധികൃതര്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.
Be the first to write a comment.