Connect with us

More

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം പഠിപ്പിക്കാന്‍ കോച്ചിംഗ് ക്ലാസ് വേണ്ട’;ഭാഗ്യലക്ഷ്മിക്ക് പി.സി ജോര്‍ജ്ജിന്റെ മറുപടി

Published

on

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇന്ന് പി.സി ജോര്‍ജ്ജും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി എങ്ങനെയാണ് പിറ്റേദിവസം ഷൂട്ടിങ്ങിന് പോയതെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഈ പ്രായത്തില്‍ പെണ്ണിന്റെ മാനത്തെക്കുറിച്ച് പഠിക്കാന്‍ കോച്ചിംഗ് ക്ലാസിന് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ്ജ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല”

എന്നെ പേരെടുത്ത് പരാമര്‍ശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്‌നം അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്. ഇതിനൊരു പശ്ചാത്തലമുണ്ട്.
കൊച്ചിയില്‍ ഒരു സിനിമാനടിയെ പള്‍സര്‍സുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ വച്ച് ആക്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സിനിമാ നടനായ ദിലീപ് ആണെന്ന വ്യാപകമായ പ്രചാരണമുണ്ടായി. ദിവസങ്ങളോളം നീണ്ടുനിന്ന മാധ്യമ വിചാരണകളുമുണ്ടായി. ഇതില്‍ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലാണ് ആദ്യം എനിക്കുമുണ്ടായത്. പക്ഷേ പിന്നീട് പോലീസ് പ്രചരിപ്പിച്ച കഥകള്‍ അവിശ്വസനീയമായി തോന്നി. പള്‍സര്‍ സുനിയുടെ നാടകീയമായ അറസ്റ്റും തുടര്‍ന്നുള്ള പോലീസിന്റെ നീക്കങ്ങളും വേറൊരു രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഒരാളെ നേരിട്ടു കേസില്‍ ബന്ധിപ്പിച്ച് പ്രതിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നൊരു ഫലപ്രദമായ വഴി പോലീസ് സ്വീകരിക്കാറുള്ളത് കേസുമായി ബന്ധപ്പെടുത്തിയുള്ള ഗൂഡാലോചന ചുമത്തി പ്രതി സ്ഥാനത്തെത്തിക്കുക എന്ന രീതിയാണ്. കേരളത്തില്‍ പിറന്ന കുപ്രസിദ്ധമായ ചാരക്കേസും, സിനിമാ നടന്‍ സുമന്റെ കേസും ഫാദര്‍. ബെനഡിക്ട് പ്രതിയായ മാടത്തരുവി കൊലക്കേസുമെല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. ഇതുപോലെ ദിലീപെന്ന സിനിമാനടന്റെ ജീവിതം തകര്‍ക്കാന്‍ വേണ്ടി നടി ആക്രമിക്കപ്പെട്ട കേസുമായി അയാളെ ബന്ധിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്. പള്‍സര്‍ സുനി ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ജയില്‍ സൂപ്രണ്ട് നിയമവിരുദ്ധമായി ജയില്‍മുദ്ര പതിപ്പിച്ച് പുറത്തയക്കുക കൂടി ചെയ്തപ്പോള്‍ എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഒരു പൊതു പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം മുന്‍ അനുഭവങ്ങളും കീഴ്‌വഴക്കങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നമ്പി നാരായണനടക്കം നാലഞ്ചു ശാസ്ത്രഞ്ജരും സുമന്‍ എന്ന നായക നടനും ഒരു പുരോഹിതനും പോലീസിന്റെ കെട്ടിച്ചമയ്ക്കലുകളുടെ ഇരകളായി കണ്‍മുന്നിലുള്ളപ്പോള്‍ ദിലീപും അങ്ങനായിക്കൂടേ എന്ന എന്റെ സംശയം ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും വിശ്വാസ്യ യോഗ്യമായ ഒരു തെളിവുപോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ എന്റെ സംശയത്തിലും നിലപാടിലും ഇപ്പോഴും ശക്തമായി ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതാണ് ആ പശ്ചാത്തലം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അഞ്ചാറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് മരണപ്പെട്ട ഡല്‍ഹിയിലെ നിര്‍ഭയയെക്കാള്‍ ക്രൂരമായ രീതിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ വീഴ്ചയാണ്. പോലീസ് പറഞ്ഞത് ശരിയാണെങ്കില്‍ നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്.

ഇത് മനസ്സിലാക്കാതെയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ ആ സ്ത്രീരത്‌നം എന്നെക്കുറിച്ച് പറഞ്ഞത്. സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല. അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതൊയ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോദ്ധ്യമുണ്ടെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷവുമില്ല. പക്ഷേ ഏങ്കിലും മറുപടി പറയാതിരിക്കാനുമാവില്ല.

 
ശരിയാണ്, ഒരു കര്‍ഷക കുടുംബത്തില്‍ പിറന്നതു കൊണ്ട് റബ്ബറും ഏലവും തോക്കും അത്യാവശ്യത്തിനു പണവും കണ്ടു വളരാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന ആളുകള്‍ക്കും എന്റെ കുടുംബത്തിനും ഏലവും റബ്ബറും കുരുമുളകും കപ്പയുമൊക്കെ കൃഷി ചെയ്യേണ്ടി വന്നിരുന്നു. കാരണം,ജീവിക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അക്കാലത്ത് സിനിമയില്‍ കയറി ശബ്ദം നല്‍കിയും അഭിനയിച്ചും ഉപജീവനം കഴിക്കാന്‍ എല്ലാവര്‍ക്കും കഴിയുകയുമില്ലായിരുന്നു. കൃഷി ചെയ്തും അതിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുമാണ് അക്കാലത്ത് കഴിഞ്ഞിരുന്നത്. ശരിയാ പലര്‍ക്കും അക്കാലത്ത് തോക്കുമുണ്ടായിരുന്നു. ഇപ്പോ എന്റെ കൈവശമുള്ള പോലുള്ള പിസ്റ്റല്‍ അല്ല നാടന്‍ തോക്ക്. അതു ചുമ്മാ പൊട്ടിച്ചു കളിക്കാനുള്ളതായിരുന്നില്ല. പകലന്തിയോളം ചോര വിയര്‍പ്പാക്കി നട്ടുനനച്ചു വയ്ക്കുന്നതൊക്കെ കുത്തിമലര്‍ത്താനും നശിപ്പിക്കാനുമായി ഇരുട്ടിന്റെ മറവു പറ്റിയെത്തുന്ന കാട്ടുപന്നികളേയും കാട്ടാനക്കൂട്ടത്തെയും കുരങ്ങന്‍മാരുടെ സംഘത്തെയും വെടിശബ്ദം കൊണ്ട് വിരട്ടിയോടിക്കാന്‍ അന്നത് അത്യാവശ്യവുമായിരുന്നു. അപ്പനും അമ്മയും ചേട്ടനും നാലു പെങ്ങന്‍മാര്‍ക്കുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. വലിയ അംഗസംഖ്യയുള്ള കുടുംബമായിരുന്നതുകൊണ്ട് സ്ത്രീകളായ ബന്ധുജനങ്ങള്‍ അനവധിയായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തില്‍ വളര്‍ന്നതിനാല്‍ അസംഖ്യം വീടുകളുമായി അടുത്ത് സഹകരിച്ചാണ് വളര്‍ന്നത്. അവിടെയൊക്കെ മാന്യമായി മാനത്തോടെ കഴിഞ്ഞിരുന്ന സ്ത്രീകളില്‍ നിന്നാണ് ഞാന്‍ പെണ്ണിന്റെ മാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. അതും കഴിഞ്ഞ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നിട്ടിപ്പോല്‍ നാലു നാലര പതിറ്റാണ്ടായി. 27 വര്‍ഷമായി ജനപ്രതിനിധിയുമാണ്. എത്ര ആയിരം കുടുംബങ്ങളുമായി അടുത്തിടപഴകി അവരിലൊരാളായി ജീവിക്കുന്നവനുമാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നത്. സിനിമ എന്റെ കര്‍മ്മമേഖലയല്ലാത്തതിനാല്‍ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോള്‍ വീട്ടിലാണെങ്കില്‍ ഞാന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്‌നത്തെ അറിയിക്കുന്നു.

ഒരു കാര്യം കൂടി ,തയ്യല്‍ക്കാരന്‍ തുന്നിയ അത്യപൂര്‍വ്വമായ വസ്ത്രം പ്രജകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഘോഷമായി രാജാവ് ഏഴുന്നള്ളി വരുമ്പോള്‍ ഒരു പുരുഷാരം മുഴുവന്‍ ആരവമിളക്കി ആര്‍പ്പു വിളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം ഒറ്റപ്പെട്ടതായിരിക്കാം. പക്ഷേ ആരു ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും പി.സി. ജോര്‍ജ് എന്ന ഞാന്‍ എന്റെ നിലപാടും ശബ്ദവും ആ കുട്ടിയുടെ ഭയമില്ലാത്ത നിലപാടിനോടും ശബ്ദത്തോടുമൊപ്പമേ ഈ ജന്മത്ത് ചേര്‍ത്തു വയ്ക്കു. കാരണം നല്ലൊരപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് ഞാന്‍. ആ ബോദ്ധ്യം ഓരോ നിമിഷത്തിലുമുള്ളതുകൊണ്ട് സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയുകയുള്ളൂ. അവിടെ ഞാന്‍ കയ്യടികള്‍ പ്രതീക്ഷിക്കാറേയില്ല സഹോദരീ എന്നുകൂടി അറിയിക്കട്ടെ!
പാട്ടുപാടുന്ന ഒരു കുഞ്ഞും മാധ്യമങ്ങളില്‍ വന്നത് വിശ്വസിച്ച് എന്നെ ഉപദേശിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ഒരു കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എകഞ എങ്കിലും വായിച്ചു നോക്കണമെന്നാണ് ആ കുഞ്ഞ് എന്നെ ഉപദേശിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത്. ആ കുഞ്ഞിനുള്ള മറുപടി, ദൂരെ നിന്ന് പോലിസിനെ കണ്ടും പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ? എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങള്‍ എന്നെയേല്‍പ്പിച്ച ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം പോലീസിനെക്കുറിച്ചും അവര്‍ തയ്യാറാക്കുന്ന എകഞനെക്കുറിച്ചും വളരെ അടുത്തു നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പോലീസ് റിപ്പോര്‍ട്ടുകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങാത്തതെന്ന വിവരം അ വിമര്‍ശനക്കുഞ്ഞിനെ കൂടി അറിയിക്കട്ടെ.

പി.സി. ജോര്‍ജ്ജ് എം.എല്‍.എ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

kerala

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം

Published

on

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി , എന്‍.രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്‍.അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും

Continue Reading

Trending