ഈരാറ്റുപേട്ട: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളവും കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയകെടുതികള്‍ സംബന്ധിച്ച് വിലയിരുത്തുവാന്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.