Connect with us

More

ഓപ്പറേഷന്‍ കനോലി കനാലിന് തുടക്കമായി; 30 ദിവസം നീളുന്ന കര്‍മ്മ പരിപാടി

Published

on

കോഴിക്കോട്: നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന്‍ കനോലി കനാല്‍ ശൂചീകരണയജ്ഞത്തിന് തുടക്കമായി.

30 ദിവസം നീളുന്ന കര്‍മ്മ പരിപാടിയാണിത്. 10 ദിവസത്തിനകം പ്ലാസ്റ്റിക് മാലിന്യ ശൂചീകരണം പൂര്‍ത്തീകരിക്കും പൊതുജനപങ്കാളിത്തോടെയാണ് കനാല്‍ ശുചീകരിക്കുന്നത്. കനാല്‍ ആഴം കുറഞ്ഞതിനാല്‍ മഴക്കാലത്തുണ്ടാക്കുന്ന അധികജലം ഉള്‍ക്കൊളളാനാകാത്തെ വെളളപ്പൊക്കമുണ്ടാവുന്നു. കനാലില്‍ 178 സ്ഥലങ്ങളില്‍ മലിനജലം കുഴലുകള്‍ സ്ഥാപിച്ചതായും 30 പ്രധാന ഓവുചാലുകള്‍ കനാലുമായി ബന്ധിപ്പിച്ചിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്.

11.2 കിലോമീറ്റര്‍ നീളമുളള കനാലി കനാല്‍ ദേശീയ ജലപാതയുടെ പ്രധാനഭാഗമാണ്. കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മേയറും കളക്ടറും അറിയിച്ചു. കനാല്‍ ശുചീകരിച്ച ശേഷം വിവിധ പ്രദേശങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

കനാല്‍ ആഴംകൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണ് ലക്ഷ്യം. ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കനാലിന്റെ പ്രതാപം വീണ്ടെടുക്കാനാവുമെന്ന് മേയര്‍ പറഞ്ഞു. എരഞ്ഞിക്കല്‍ മുതല്‍ കല്ലായ് വരെയുള്ള ഓരോ പ്രദേശത്തും കൗണ്‍സിലര്‍മാര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും. കനാലില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കി ഒഴുക്ക് നേരെയാക്കുകയാണ് ആദ്യഘട്ടം.

സരോവരം ബയോപാര്‍ക്കിന് മുന്നില്‍ കനോലി കനാല്‍ ശുചീകരിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ യു.വി ജോസ് എന്നിവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേഷനില്‍ മാലിന്യനിക്ഷേപ സംവിധാനം ശക്തമാക്കുന്നതിനും തീരുമാനിച്ചതായി മേയര്‍ പറഞ്ഞു. കല്ലായി പുഴയില്‍ ചെളി നീക്കി കനാലിന്റെ അഴിമുഖം തുറക്കാനാണ് പദ്ധതി. കനാലിന്റെ ആഴം കുറഞ്ഞതാണ് നഗരത്തില്‍ വെളളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് മേയര്‍ പറഞ്ഞു.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. ടി.ശോഭീന്ദ്രന്‍, പ്രൊഫ.കെ.ശ്രീധരന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍ എസ് ഗോപകുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, ആസ്റ്റര്‍ മിംമ്‌സ് ഭാരവാഹികള്‍ നിറവ് വേങ്ങേരി കോര്‍ഡിനേറ്റര്‍ ബാബു നഗരസഭ കൗണ്‍സിലര്‍മാര്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending