Video Stories
ആര്‍ക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തും; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിനനുസരിച്ച് ആരോഗ്യ മന്ത്രി പ്രതികരിക്കണം: വിഡി സതീശന്
ഏക മകളുടെ നഷ്ടം വന്ദനയുടെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നികത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഏക മകളുടെ നഷ്ടം വന്ദനയുടെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നികത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
രോഗികളെ ശുശ്രൂഷിക്കാന്‍ പോയ മകള്‍ മൃതശരീരമായി വീട്ടിലെത്തുന്നത് ഒരു മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടും അതില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളാണ് അവരിപ്പോള്‍ കണ്ടുപിടിക്കുന്നത്. എ.ഡി.ജി.പി പറഞ്ഞതും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതും വ്യത്യസ്തമാണ്. കൊലയാളിയെ വാദിയെ പോലെയാണ് പൊലീസ് അവതരിപ്പിക്കുന്നത്. മയക്ക് മരുന്നിന് അടിമയായ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം അയാളുടെ കൈ പോലും കെട്ടാതെ ഒരു ഹോം ഗാര്‍ഡിനൊപ്പമാണ് ഡോക്ടറുടെ മുന്നിലെത്തിച്ചത്. അതിക്രമം കാട്ടിയപ്പോള്‍ ഈ കുട്ടി മാത്രം ഒറ്റപ്പെടുകയും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഓടി മുറിയില്‍ കയറുകയും ചെയ്തു അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞ പെണ്‍കുട്ടിക്ക് പരിചയക്കുറവാണെന്ന് പറയുന്ന നിലയിലേക്ക് മന്ത്രി തരംതാഴരുതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പരിചയക്കുറവാണെന്ന് പ്രതികരിച്ചത്? ആര്‍ക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തും. വന്ദനയുടെ മരണം ആ കുടുംബത്തില്‍ മാത്രമല്ല, മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും മനസില്‍ വലിയൊരു മുറിവാണ് ഉണ്ടാക്കിയിക്കുന്നത്. ഈ മറിവ് വലുതാക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്ക് പോകണമെങ്കില്‍ കരാട്ടെയും കളരിപ്പയറ്റും പഠിക്കണമോ? എന്ത് പരിചയക്കുറവാണ് ആ കുട്ടിക്കുള്ളത്? എന്ത് പരിചയമാണ് വേണ്ടത്? എത്ര ന്യായീകരിച്ചാലും മന്ത്രി പറഞ്ഞത് എന്താണെന്ന് കേരളം കേട്ടതാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് അനുസരിച്ച് വേണം മന്ത്രി പ്രതികരിക്കേണ്ടത്.
മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വ്യാപകമായി വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ആശുപത്രിയിലെ കാഷ്വാലിറ്റികളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ അക്രമകാരിയായ ക്രിമിനലിനെ ഒരു പെണ്‍കുട്ടിയുടെ മുന്നിലേക്കിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇയാള്‍ വാദിയാണെന്നാണ് എ.ഡി.ജി.പി പറയുന്നത്. രാത്രി മുഴുവന്‍ ആളുകളെ ഉപദ്രവിച്ചുകൊണ്ടിരുന്ന ഒരു ക്രിമിനല്‍ എങ്ങനെയാണ് വാദിയാകുന്നത്? അനാസ്ഥ മറയ്ക്കാന്‍ പൊലീസ് ഇപ്പോള്‍ പുതിയ തിരക്കഥയുണ്ടാക്കുകയാണ്. ക്രിമിനലിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും എടുക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് ന്യായീകരിക്കുന്നത് വിചിത്രമാണ് അദ്ദേഹം തുറന്നടിച്ചു.
കേരളത്തിലെ ആശുപത്രികളിലൊന്നും ഒരു കുഴപ്പവുമില്ലെന്നാണ് നിയമസഭയില്‍ നല്കിയ മറുപടി. പിന്നീട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പരാതിപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ആ മറുപടി തിരുത്തിയത്. രാത്രിയില്‍ മിക്ക ആശുപത്രികളിലെയും കാഷ്വാലിറ്റികളില്‍ ഭീതിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് അദ്ദേഹം തുറന്നടിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

