വാഷിങ്ടണ്‍: ജനകീയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഹിലരി ക്ലിന്റണെ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ 3.2 മില്യണ്‍ പേര്‍ ഒപ്പിട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ട്രംപിനെ താഴെയിറക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ട്രംപ് ഞങ്ങളെ നയിക്കാന്‍ യോഗ്യനല്ല, അദ്ദഹത്തിന്റെ ചെയ്തികളുടെ ഫലമായി അമേരിക്കന്‍ ജനതയായിരിക്കും അനുഭവിക്കേണ്ടിവരിക, സ്ത്രീലമ്പനടനും നുണയനും മുന്‍പരിചയവുമില്ലാത്ത ഒരാളെ പ്രസിഡന്റായി വേണ്ടെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. നിവേദനത്തിന് വന്‍ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്.

Children hold a sign during protest against President-elect Donald Trump in Manhattan, New York

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയോടുള്ള പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ സാധാരണമാണെങ്കിലും വലിയ പ്രചാരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ട്രംപിനെതിരെയുള്ള പ്രതിഷേധ പ്രകടനം നഗരവ്യത്യാസമില്ലാതെ അലയടിക്കുകയാണ്. ജനകീയ വോട്ടെടുപ്പില്‍ മുന്നിലെത്തിയിട്ടും ഹിലരിക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താനാവാത്തതിന്റെ കാരണം അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതിയാണ്. ജനകീയ വോട്ടെടുപ്പില്‍ കൂടൂതല്‍ വോട്ട് നേടിയാലും കൂടുതല്‍ ഇലക്ടര്‍മാരെ നേടാത്തവര്‍ വിജയിക്കില്ല. ഇലക്ടര്‍ കോളേജില്‍ ഭൂരിപക്ഷം നേരിടുന്നവരാണ് വിജയികളാവുക. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ അമേരിക്കയുടെ പലഭാഗത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. നിരവധിയാളുകളാണ് തെരുവിലിറങ്ങിയത്.


also read: ട്രംപ് ഇംപീച്ച്മെന്റിലൂടെ പുറത്താകുമെന്ന് പ്രവചനം