ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ ബാറ്റ്‌സ്മാന്മാരുടെ സ്ഥാനത്താണ് ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യയുടെ വിരാട് കോഹ്ലിയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമാണെന്നാണ്. മണിപ്പാലില്‍ ഒരു സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ

546198-adam-gilchrist-mic-getty

വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരിടാന്‍ ഏറ്റവും പ്രയാസമേറിയ ബൗളറാരാണെന്ന ചോദ്യത്തിനും ഗില്‍ക്രിസ്റ്റ് ഉത്തരം പറഞ്ഞു, അത് ശ്രീലങ്കയുടെ മുത്തയ്യമുരളീധരനാണെന്ന്. മുരളിയെ നേരിടുക എന്നത് ബുദ്ധമുട്ടാണ്, അദ്ദേഹത്തെ നേരിടാന്‍ പ്രത്യേക പദ്ധതിയൊന്നുമുണ്ടായിരുന്നില്ല, അത് പോലത്തന്നെ ഇന്ത്യയെ ഇന്ത്യയില്‍ നേരിടുക എന്നതും പ്രയാസമാണെന്നും ഗില്ലി കൂട്ടിച്ചേര്‍ത്തു.