തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ വിമര്‍ശിച്ച് വീണ്ടും വി.എസ് അച്യുതാനന്ദന്‍. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപ്പെടാത്തത് ശരിയല്ലെന്ന് വി.എസ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ലോ അക്കാദമിയിലെ സമരം സിപിഎം ഏറ്റെടുക്കാത്തതിനെക്കുറിച്ച് നേതൃത്വത്തോട് ആരായണമെന്ന് അദ്ദേഹം പറഞ്ഞു. ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനക്കും വി.എസ് മറുപടി നല്‍കി. യോഗ കാരണങ്ങള്‍ നല്‍കാത്തതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.