തിരുവനന്തപുരം: താനും തോമസ് ഐസകും ആനത്തലവട്ടം ആനന്ദനും തമ്മില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇ റെയ്ഡിന്റെ പേരില്‍ സിപിഎമ്മിനകത്ത് ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ അത് അത്രവേഗം നടക്കുന്ന കാര്യമല്ല. അതങ്ങ് മനസില്‍ വച്ചാല്‍ മതി- മുഖ്യമന്ത്രി വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടറാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത് എന്ന് പിറണായി പറഞ്ഞു. കെഎസ്എഫ്ഇ ഉദ്യോഗസ്ഥരാണ് പോരായ്മകള്‍ കണ്ടെത്തിയതും വിജിലന്‍സിനെ അറിയിച്ചതും. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചേക്കാമെന്ന ആശങ്ക വിജിലന്‍സിനുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.