Video Stories

കെ.പി മുഹമ്മദ് ഹാജി പാവങ്ങളുടെ തോഴൻ : കുഞ്ഞാലിക്കുട്ടി

By webdesk13

April 18, 2023

കെപി മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഹമ്മദ് ഹാജി പാവങ്ങളുടെ തോഴനാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കരനായ തമിഴ്നാട് നീലഗിരി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ. പി. മുഹമ്മദ്‌ ഹാജി ഗൂഡല്ലൂർ നമ്മോട് വിട പറഞ്ഞു. സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിന്ന അദ്ദേഹം നീലഗിരിയിൽ മുസ്ലിം ലീഗ് പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന അദ്ദേഹം നീലഗിരി മുസ്ലിം ഓർഫനേജിന്റെ പ്രസിഡന്റായിരുന്നു. സ്വന്തമായി അദ്ധ്വാനിച്ച് പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ മനസ്സ് കാണിച്ച മനുഷ്യ സ്നേഹി ആയിരുന്നു കെ. പി. മുഹമ്മദ്‌ ഹാജി. സർവ്വരുടെയും സ്നേഹാദരവുകൾ ഏറ്റുവാങ്ങിയ സാത്വികനായ മനുഷ്യൻ. കൂടാതെ പൂക്കോയ തങ്ങളുടെ കാലം മുതൽക്കേ പാണക്കാട് കുടുംബവുമായി വല്ലാത്തൊരു ഹൃദയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു അദ്ദേഹം. വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ പണ്ട് കാലം മുതലേ ശിഹാബ് തങ്ങളോടൊപ്പം പോയിരുന്നത് ഓർത്തു പോകുന്നു.

ഹാജിയുടെ വിയോഗം നീലഗിരിയിലെ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നിഴലിച്ചു കാണുമെന്നത് ഉറപ്പാണ്. അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ.