മലപ്പുറം: സ്വര്‍ണ്ണക്കടത്തു കേസില്‍ എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിരന്തരം നിയമങ്ങളുടെ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്. എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്നു, മന്ത്രി ഒളിച്ചുപോകുന്നു. മന്ത്രിമാര്‍, മറ്റു മന്ത്രിമാര്‍, ഉന്നതസ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാര്‍ എന്നിവരെല്ലാം സംശയനിഴലിലാണ്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.