കോട്ടയം: പികെ കുഞ്ഞാലിക്കുട്ടി എംപി മലങ്കര സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലീമ്മീസ് കാതോലിക്ക ബാവയുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാ വര്‍ഷവും ആശംസ അറിയിക്കാന്‍ എത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് സൗഹൃദ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.